Actress Anju Krishna arrested in drug case
ചെന്നൈ: ചെന്നൈയില്‍ യുവനടി ഉള്‍പ്പെടെ എട്ടുപേര്‍ ലഹരി വസ്തുക്കളുമായി പിടിയില്‍. തമിഴ് യുവനടി അഞ്ജു കൃഷ്ണ, സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പടെ എട്ടുപേരാണ് മെത്താംഫെറ്റമിന്‍, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുമായി ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് ടീമിന്റെ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
`വെള്ളിമലൈ', ജോജു ജോര്‍ജ് നായകനായ `ആരോ' തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ.
Keywords: Anju Krishna, Drugs, Arrest, Cinema



COMMENTS