ടി20 ലോകകപ്പ്: ഇന്ത്യയുമായുള്ള കളി ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് പൂര്‍ണ്ണ വിലക്ക്, നിര്‍ണായക യോഗം ചേരാന്‍ ഐ സി സി

The ICC is reportedly considering stringent measures against Pakistan after the country announced boycott its specific match against India


അഭിനന്ദ്

ന്യൂഡല്‍ഹി : 2026-ലെ ടി20 ലോകകപ്പില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെതിരേ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍  (ഐ സി സി) ആലോചിക്കുന്നതായി സൂചന.

ഫെബ്രുവരി 15-ന് കൊളംബോയില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട മത്സരം നിശ്ചയിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ ഈ നീക്കം.

 ഇതിനെത്തുടര്‍ന്ന് പാകിസ്ഥാനെതിരെ ഐസിസി കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കും. ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്ഥാനെ വിലക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐസിസിയുടെ പരിഗണനയിലുണ്ട്.

ലോകകപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാകിസ്ഥാന് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അറിയുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് പാകിസ്ഥാനെ പൂര്‍ണ്ണമായി വിലക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിദേശ താരങ്ങള്‍ കളിക്കുന്നത് തടയുമെന്നും ഐ സി സി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പാകിസ്ഥാന് ഐസിസി നല്‍കുന്ന വാര്‍ഷിക വരുമാനം (ഏകദേശം 34.5 ദശലക്ഷം ഡോളര്‍) തടഞ്ഞുവയ്ക്കാനും സാദ്ധ്യതയുണ്ട്.

പാകിസ്ഥാന്റെ തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഐസിസി നിര്‍ണ്ണായക യോഗം ചേരും.

ബിസിസിഐയുടെ നിലപാട്: പാകിസ്ഥാന്‍ ബഹിഷ്‌കരിച്ചാലും ഇന്ത്യന്‍ ടീം നിശ്ചിത സമയത്ത് സ്റ്റേഡിയത്തിലെത്തും. പാകിസ്ഥാന്‍ ടീം എത്തിയില്ലെങ്കില്‍ മാച്ച് റഫറി കളി റദ്ദാക്കി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുന്നത് വരെ പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യ കാത്തിരിക്കും.

ഇന്ത്യയുമായുള്ള നിര്‍ണ്ണായക ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയാണ് ചെയ്തത്. ഇതൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നെങ്കിലും, ഇത്തരമൊരു നിലപാട് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

2026 ഫെബ്രുവരി 15-ന് കൊളംബോയില്‍ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടേണ്ടിയിരുന്നത്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചെങ്കിലും, മുന്‍ താരങ്ങളാണ് ഈ തീരുമാനത്തിലെ യുക്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഈ നീക്കത്തെ പരസ്യമായി ചോദ്യം ചെയ്തു. ടൂര്‍ണമെന്റിന്റെ സെമിയിലും ഫൈനലിലും ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാല്‍ പാകിസ്ഥാന്‍ ഇതേ നിലപാട് തുടരുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

'ഈ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ടോ എന്ന് എനിക്കറിയില്ല, എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന്‍ ലോകകപ്പ് ഫൈനല്‍ കളിക്കില്ലെന്ന് പറയുമോ?' - പീറ്റേഴ്‌സണ്‍ കുറിച്ചു.

സമാനമായ സംശയമാണ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും പങ്കുവെച്ചത്. നോക്കൗട്ട് ഘട്ടങ്ങളില്‍ ഇത്തരം ബഹിഷ്‌കരണം ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകളെ അദ്ദേഹം ചൂണ്ടിക്കാട്ടി. 'നോക്കൗട്ടില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വന്നാല്‍ അപ്പോഴും കളിക്കില്ലെന്ന് ഉറപ്പാണോ? അങ്ങനെയാണെങ്കില്‍ അതൊരു 'വേള്‍ഡ് ടി20 ബൈ' ആകുമോ?' എന്ന് അശ്വിന്‍ പരിഹസിച്ചു.


പിസിബി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വിയുടെ പ്രസ്താവനകളില്‍ നിന്നാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം. ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇതിനെത്തുടര്‍ന്ന് ഐസിസി പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭാഗികമായ പങ്കാളിത്തം ടൂര്‍ണമെന്റിന്റെ അന്തസ്സിനെ ബാധിക്കുമെന്നും ഇത് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഐസിസി വ്യക്തമാക്കി.

ഇതേസമയം, ബിസിസിഐ തങ്ങളുടെ പ്രോട്ടോക്കോള്‍ പ്രകാരം മുന്നോട്ട് പോകും. ഇന്ത്യന്‍ ടീം കൊളംബോയിലെത്തുകയും പരിശീലനത്തിലും വാര്‍ത്താ സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്യും. പാകിസ്ഥാന്‍ എത്തിയില്ലെങ്കില്‍ ബാക്കി കാര്യങ്ങള്‍ മാച്ച് ഒഫീഷ്യലുകള്‍ തീരുമാനിക്കട്ടെ എന്നാണ് ബിസിസിഐ നിലപാട്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മൂല്യമുള്ള മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. അതുകൊണ്ടാണ് 2012 മുതല്‍ എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും ഇരു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നത്. പാകിസ്ഥാന്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍, 2010-ന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമില്ലാത്ത ആദ്യ ഐസിസി പുരുഷ ടൂര്‍ണമെന്റായി ഇത് മാറും. 


ഐസിസി അംഗത്വ കരാറിന്റെ ലംഘനം

ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും ഒരു 'പങ്കാളിത്ത കരാറില്‍' ഒപ്പിടാറുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഈ കരാറിന്റെ ലംഘനമാണ്. ബോര്‍ഡിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യാനും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കാനും ഐസിസിക്ക് അധികാരമുണ്ട്.

ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ അമിതമായി ഇടപെടുന്നത് ഐസിസി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരിട്ടാണ് ബഹിഷ്‌കരണ പ്രഖ്യാപനം നടത്തിയത് എന്നത് ഐസിസിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സമാനമായ സര്‍ക്കാര്‍ ഇടപെടലുകള്‍ കാരണം അടുത്തിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും (2023), സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിനെയും ഐസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ് ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്. ഈ മത്സരം നടക്കാതിരുന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും സംപ്രേക്ഷണാവകാശത്തില്‍ നിന്നും ഐസിസിക്ക് വലിയ നഷ്ടമുണ്ടാകും.  ഈ നഷ്ടം നികത്താന്‍ പാകിസ്ഥാന് ലഭിക്കേണ്ട തുക ഐസിസി വെട്ടിക്കുറയ്ക്കുകയോ പിഴ ചുമത്തുകയോ ചെയ്യാം.

പാകിസ്ഥാന്‍ ഒരു മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍, അത് ടൂര്‍ണമെന്റിന്റെ ആകെ ഘടനയെ ബാധിക്കും. ഇത് മറ്റ് രാജ്യങ്ങളുടെയും സ്‌പോണ്‍സര്‍മാരുടെയും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമാകും. 

പൂര്‍ണ്ണ വിലക്ക് വന്നാല്‍ പാകിസ്ഥാന് ഐസിസി ടൂര്‍ണമെന്റുകളിലും ഉഭയകക്ഷി പരമ്പരകളിലും കളിക്കാന്‍ കഴിയില്ല. ഐസിസിയില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിഹിതം തടഞ്ഞുവയ്ക്കുമെന്ന് ഉറപ്പാണ്. 

ഇന്ത്യയുമായുള്ള മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനുവദിക്കുകയും പാകിസ്ഥാന്റെ പോയിന്റുകള്‍ കുറയ്ക്കുകയും ചെയ്യും. വിദേശ താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ കളിക്കാനുള്ള എന്‍ഒസി ഐസിസി തടഞ്ഞേക്കാം.

ചുരുക്കത്തില്‍, പാകിസ്ഥാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍, അവര്‍ ലോക ക്രിക്കറ്റില്‍ ഒറ്റപ്പെടാനും ദീര്‍ഘകാല വിലക്ക് നേരിടാനും സാധ്യതയുണ്ട്. വരും മണിക്കൂറുകളില്‍ ഐസിസി യോഗം ചേരുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

Summary: The International Cricket Council (ICC) is reportedly considering stringent measures against Pakistan after the country announced it would participate in the 2026 T20 World Cup but boycott its specific match against India. The highly anticipated group-stage clash is scheduled for February 15 in Colombo.

The row began after the ICC rejected a request from Bangladesh to move its matches from India due to security concerns, subsequently removing Bangladesh from the tournament. Pakistan’s boycott is a protest against this decision. Consequently, the ICC is weighing several punitive options, including a total ban on Pakistan from the tournament.

The Looming Crisis

With only a week left before the World Cup begins, frantic back-channel diplomacy is underway to resolve the standoff. Potential sanctions against Pakistan include:

Total International Ban: Barring Pakistan from all international cricket competitions.

PSL Impact: Preventing foreign players from participating in the Pakistan Super League (PSL).

Financial Penalties: Withholding Pakistan’s annual ICC revenue share, estimated at approximately $34.5 million.

The ICC is set to hold a decisive meeting within the next 48 hours to discuss the matter.

BCCI’s Stance

The Board of Control for Cricket in India (BCCI) has maintained its commitment to the schedule. Regardless of Pakistan's boycott, the Indian team will arrive at the stadium as planned. Following protocol, India will wait until the match referee officially calls off the game and declares India the winner.

Reactions from the Cricket World

The boycott has caused more confusion than clarity. While it is a political statement, many question its practicality. Former England captain Kevin Pietersen publicly doubted the logic, asking:

"If India and Pakistan meet in the semi-finals or final later in the tournament, will Pakistan still refuse to play?"

Indian spinner Ravichandran Ashwin echoed these sentiments, mockingly asking if India would simply receive a "World T20 bye" in a knockout scenario.

Legal and Financial Implications

The ICC views this move as a violation of the Membership Participation Agreement. Key points of concern include:

Government Interference: ICC rules strictly forbid government interference in cricket board matters. Since the boycott was announced directly by the Pakistani government, it mirrors situations that led to the suspension of the Sri Lankan (2023) and Zimbabwean cricket boards.

Revenue Loss: The India-Pakistan match is the tournament's primary revenue driver. A boycott would result in massive losses for broadcasters and sponsors, which the ICC may recover by fining the PCB.

Conclusion: If Pakistan stands firm, it risks total isolation in world cricket and long-term bans. More clarity is expected following the upcoming ICC meeting.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,625,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7376,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17146,Kochi.,2,Latest News,3,lifestyle,310,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,354,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,836,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1159,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2111,
ltr
item
www.vyganews.com: ടി20 ലോകകപ്പ്: ഇന്ത്യയുമായുള്ള കളി ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് പൂര്‍ണ്ണ വിലക്ക്, നിര്‍ണായക യോഗം ചേരാന്‍ ഐ സി സി
ടി20 ലോകകപ്പ്: ഇന്ത്യയുമായുള്ള കളി ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് പൂര്‍ണ്ണ വിലക്ക്, നിര്‍ണായക യോഗം ചേരാന്‍ ഐ സി സി
The ICC is reportedly considering stringent measures against Pakistan after the country announced boycott its specific match against India
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0U75CW82KsIwGatkFST_CW0I794xWmzJGddorY-tLd8otoT3_pMlwU8aoiFmUV6Vz2NDKfIQ8R9ptN74zEvMqq9eg1yQzuxY5OT0urBLBksN48EjEnJnQvDWJsltAJefUPZ-FfwuaUYSFX5pXLjPmW3NlsIlqJT0GqkfjhJVipqhdXQh66lie1ZGg4j0/s320/INdia%20Pak%20T20.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0U75CW82KsIwGatkFST_CW0I794xWmzJGddorY-tLd8otoT3_pMlwU8aoiFmUV6Vz2NDKfIQ8R9ptN74zEvMqq9eg1yQzuxY5OT0urBLBksN48EjEnJnQvDWJsltAJefUPZ-FfwuaUYSFX5pXLjPmW3NlsIlqJT0GqkfjhJVipqhdXQh66lie1ZGg4j0/s72-c/INdia%20Pak%20T20.jpg
www.vyganews.com
https://www.vyganews.com/2026/02/t20-world-cup-pakistan-faces-severe.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/t20-world-cup-pakistan-faces-severe.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy