ന്യൂഡൽഹി: 2021-ലെ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി മെറ്റയ്ക്കും വാട്സാപ്പിനും കടുത്ത മുന്നറിയിപ്പ് നൽകി. . ...
ന്യൂഡൽഹി: 2021-ലെ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി മെറ്റയ്ക്കും വാട്സാപ്പിനും കടുത്ത മുന്നറിയിപ്പ് നൽകി. .
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതാ അവകാശങ്ങൾ സംരക്ഷിക്കാനും നിയമങ്ങൾ പാലിക്കാനും കഴിയില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് പുറത്തുപോകാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മെറ്റയോട് നിർദ്ദേശിച്ചു.
ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഒരു തരി ഡിജിറ്റൽ ഡാറ്റ പോലും ദുരുപയോഗം ചെയ്യാൻ സമ്മതിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് 'അംഗീകരിക്കുക അല്ലെങ്കിൽ പുറത്തുപോകുക' എന്ന രീതിയിലുള്ള കരാറുകൾ അടിച്ചേൽപ്പിക്കുന്നത് വിവരമോഷണത്തിന് തുല്യമാണെന്ന് കോടതി വിമർശിച്ചു. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത്തരം സങ്കീർണ്ണമായ നിയമവശങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വാട്സാപ്പിന് മേൽ ചുമത്തിയ 213 കോടി രൂപ പിഴയുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ രൂക്ഷമായ പ്രതികരണം.
ഫെബ്രുവരി 10-ന് കേസിൽ കൂടുതൽ വിശദമായ ഉത്തരവുകൾ കോടതി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Key Words : Supreme Court, Meta , WhatsApp


COMMENTS