ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംസ്ഥാന സർക്കാരുകൾ വൻതോതിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉന്...
ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംസ്ഥാന സർക്കാരുകൾ വൻതോതിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. അർഹതയുള്ളവരും ഇല്ലാത്തവരും തമ്മിൽ വേർതിരിവില്ലാതെ സൗജന്യങ്ങൾ നൽകുന്നത് വെറും പ്രീണന നയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
പല സംസ്ഥാനങ്ങളും റവന്യൂ കമ്മിയിലായിരിക്കുമ്പോഴും ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കും. സൗജന്യമായി പണവും ഭക്ഷണവും വൈദ്യുതിയും നൽകുന്നത് ജനങ്ങളുടെ തൊഴിലെടുക്കാനുള്ള താൽപ്പര്യത്തെ കുറയ്ക്കുമെന്നും ഇത് എന്തുതരം സംസ്കാരമാണ് വളർത്തുന്നതെന്നും കോടതി ചോദിച്ചു.
വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി മാറ്റിവെക്കേണ്ട പണം ഇത്തരം സൗജന്യങ്ങൾക്കായി ചെലവഴിക്കുന്നത് ശരിയല്ല. വരുമാനത്തിന്റെ 25 ശതമാനമെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
തമിഴ്‌നാട്ടിലെ സൗജന്യ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. പദ്ധതികൾ എന്തിനാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം പ്രഖ്യാപിക്കുന്നതെന്ന് വിശദീകരിക്കാൻ തമിഴ്‌നാട് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സൗജന്യ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി 2026 മാർച്ചിൽ പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
Key Words : Supreme Court , States , Free schemes , Elections


COMMENTS