ആലപ്പുഴ : വേനല്‍ ചൂടിന് ആശ്വാസമായി മധ്യകേരളത്തിൽ വേനല്‍ മഴ പെയ്തിറങ്ങി. കോട്ടയം, പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങൾ, ചെങ്ങന്നൂർ എന്നിവിടങ്ങ...
ആലപ്പുഴ : വേനല്‍ ചൂടിന് ആശ്വാസമായി മധ്യകേരളത്തിൽ വേനല്‍ മഴ പെയ്തിറങ്ങി. കോട്ടയം, പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങൾ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെല്ലാം ഇന്ന് വൈകിട്ടോടെ സാമന്യം ഭേദപ്പെട്ട മഴ ലഭിച്ചത് കനത്ത ചൂടിന് ആശ്വാസമായി. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.
ഫെബ്രുവരി 21 ന് (ശനി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 ന് (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : Summer Rain, Kerala Rain

COMMENTS