കോട്ടയം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കണമെന്ന് ആവർത്തിച്ച് എൻ എസ്...
കോട്ടയം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കണമെന്ന് ആവർത്തിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.
സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഇതുമായി കൂട്ടിക്കുഴയ്ക്കുന്നില്ല
എൻ എസ് എസ് വിശ്വാസ സംരക്ഷണത്തിൽ ഉറച്ചു നിൽക്കുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എൽ ഡി എഫ് സർക്കാർ നിലവിൽ ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുന്നു.
കേന്ദ്രസർക്കാർ ഇപ്പോഴാണ് ഇതിൽ വന്നത്. സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നദ്ദേഹം പറഞ്ഞു. പുരോഗമന ചിന്ത വിശ്വാസത്തെ തകർത്തുകൊണ്ടല്ല ഉണ്ടാകേണ്ടത്.
നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണന്നദ്ദേഹം പറഞ്ഞു.
Key Words : Sukumaran Nair, Sabarimala Woman Entry


COMMENTS