ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ ആരാധനാലയത്തിൽ ഉച്ചയോടെ ചാവേർ ആക്രമണം. ആക്രമണത്തിൽ ഇതുവരെ 31 പേർ കൊല്ലപ്പെടുകയും 169 ...
ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ ആരാധനാലയത്തിൽ ഉച്ചയോടെ ചാവേർ ആക്രമണം. ആക്രമണത്തിൽ ഇതുവരെ 31 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള തർലായ് ഇമാംബാർഗയിലാണ് (ഖദീജ തുൽ കുബ്ര മസ്ജിദ്) സ്ഫോടനമുണ്ടായത്.
വെള്ളിയാഴ്ച നമസ്കാരത്തിനിടെ എത്തിയ ചാവേറിനെ ഗേറ്റിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. നഗരത്തിലെ പ്രധാന ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രസിഡന്റ് ആസിഫ് അലി സർദാരിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് പാകിസ്ഥാൻ സന്ദർശിക്കുന്ന വേളയിലാണ് ഈ ആക്രമണം നടന്നത്.
Key Words : Suicide Attack, Islamabad


COMMENTS