തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് ...
തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ സുരക്ഷ ശക്തമാക്കി പോലീസ്.
വി.ഡി. സതീശൻ്റെ പുതുയുഗയാത്ര യിൽ ഉൾപ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാ ണ് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എ സ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുൻകരുതൽ വേണം. പ്രതിപക്ഷ നേതാവിൻ്റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണം. സുരക്ഷ കർശനമാക്കണമെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടി ൽ പറയുന്നു.
Key Words : Special Branch Report, CPM protest, opposition leader VD Satheesan

COMMENTS