Chinnu Pappu, a popular social media content creator and native of Adhur, was found dead by hanging in her rented apartment
കാസര്‍കോട് : ആദൂര്‍ സ്വദേശിയായ സോഷ്യല്‍ കണ്ടന്റ് ക്രിയേറ്റര്‍ ചിന്നു പാപ്പുവിനെ (ചിത്ര) വാടക മുറിയില്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി. കുറച്ചു കാലമായി ഇവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചിന്നു പാപ്പുവിനെ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാടക മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലവിലുണ്ടായിരുന്നു.
കാസര്‍കോട് പ്രാദേശിക ഭാഷയില്‍ സംസാരിച്ചുകൊണ്ടുള്ള ചിന്നുവിന്റെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. പ്രധാനമായും പാചക വീഡിയോകളും യാത്രാ വീഡിയോകളും ഫാമിലി വീഡിയോകളുമാണ് ചിന്നു പങ്കുവച്ചിരുന്നത്.
ഇന്ന് ഉച്ചയോടെയാണ് വിദ്യാനഗര്‍ പൊലീസിന് വിവരം ലഭിച്ചത്. വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയും ഇവര്‍ ശ്രദ്ധ നേടിയിരുന്നു.
ഓര്‍ക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികമായി വിഷമം അനുഭവിക്കുന്നവര്‍ക്ക് സഹായത്തിനായി താഴെ പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:
ദിശ: 1056 (ടോള്‍ ഫ്രീ)
മൈത്രി: 04842540501


COMMENTS