കൊച്ചി: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷിംജിത മുസ്തഫയ...
കൊച്ചി: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിലുള്ള വിധി കോടതി ബുധനാഴ്ചത്തേക്ക് (ഫെബ്രുവരി 11) മാറ്റി. ചൊവ്വാഴ്ച വിധി പറയുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, അന്വേഷണത്തിനായി പ്രതിയെ ഇനിയും കസ്റ്റഡിയിൽ വേണോ എന്നറിയാൻ കോടതി അധിക പൊലീസ് റിപ്പോർട്ട് തേടിയതിനാലാണ് വിധി മാറ്റിയത്.
ഷിംജിതയുടെയും ദീപക്കിന്റെയും ഫോണുകൾ, ലാപ്ടോപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഷിംജിത കഴിഞ്ഞ 21 ദിവസമായി ജയിലിലാണെന്നും, പരിശോധനാ ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.
പയ്യന്നൂരിലെ ബസ് യാത്രക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ഈ കേസിൽ നാളെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വിധി നിർണായകമാകും.
Key Words : Shimjita Mustafa, Bail Plea, Deepak Death


COMMENTS