കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് സെഷൻസ് കോട...
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് സെഷൻസ് കോടതി പരിഗണിച്ചെങ്കിലും വിധി പറയുന്നത് മാറ്റിവെച്ചു. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം ആറിലേക്ക് മാറ്റി.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും, പ്രതിയെ വിട്ടയച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ബസിൽ വച്ച് ദീപക് ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഷിംജിത പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ഷിംജിത മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ തുടരുകയാണ്
ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല.
Key Words : Shimjita Mustafa, Bail , Deepak's Suicide


COMMENTS