ന്യൂഡൽഹി: എൻ സി പി (എസ് പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലെ അണുബാധയെ തുടർന്നാണ്...
ന്യൂഡൽഹി: എൻ സി പി (എസ് പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ശരദ് പവാറിനെ ബാരാമതിയിലെ വസതിയില്‍ നിന്ന് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്.
ചുമ, ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് 85 കാരനായ പ്രതിപക്ഷ നേതാവിനെ പൂനെയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
Key Words : Sharad Pawar, Hospitalised


COMMENTS