ലൈംഗിക ഉപദ്രവം: പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു, ചുമത്തിയിരിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍, സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

Sexual Assault Case: Chargesheet Filed Against P.T. Kunhi Mohammed


തിരുവനന്തപുരം : ചലച്ചിത്ര പ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്‌ക്രീനിംഗിന് എത്തിയ വേളയില്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഡോക്യുമെന്ററി സംവിധായികയെ പി.ടി. കുഞ്ഞുമുഹമ്മദ് കയറിപ്പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തു എന്നാണ് കേസ്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവം നടന്ന ദിവസം കുഞ്ഞുമുഹമ്മദിന്റെ മുറിക്ക് സമീപത്ത് നിന്ന് പരാതിക്കാരി വേഗത്തില്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇത് കേസിലെ നിര്‍ണ്ണായക തെളിവായിരിക്കുകയാണ്. പരാതിക്കാരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

2025 നവംബര്‍ 6-നാണ് സംഭവം നടന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിംഗിനായി എത്തിയതായിരുന്നു പരാതിക്കാരി.

തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് നേരത്തെ വാദിച്ചിരുന്നെങ്കിലും, പോലീസ് ഇത് തള്ളിക്കളയുകയും അദ്ദേഹം കുറ്റക്കാരനാണെന്ന് ഉറപ്പിച്ച് കുറ്റപത്രം നല്‍കുകയുമായിരുന്നു. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളുമുള്ളയാളാണ് താനെന്നും പരാതിക്കാരിക്ക് എന്തെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും കുഞ്ഞുമുഹമ്മദ് നേരത്തേ പറഞ്ഞിരുന്നു.

കേസില്‍ കുഞ്ഞുമുഹമ്മദിന് നേരത്തേ കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയായിരുന്നു മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍. 

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലേക്കു വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി ദിവസങ്ങള്‍ക്കു ശേഷം കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. 


Summary: Police have filed a chargesheet against director and former MLA P.T. Kunhi Mohammed in a case involving the sexual harassment of a female film professional. The charges carry a potential prison sentence of up to five years.

The Incident: The case alleges that P.T. Kunhi Mohammed physically grabbed and sexually insulted a documentary director in a hotel room in Thiruvananthapuram.

Timeline: The incident occurred on November 6, 2025, while the complainant was in town for a documentary screening ahead of the International Film Festival of Kerala (IFFK).

Legal Action: The Thiruvananthapuram Cantonment Police submitted the chargesheet to the court. He has been charged under sections pertaining to outraging the modesty of a woman and sexual assault.

CCTV Footage: Police recovered footage showing the complainant walking away hurriedly from near Mohammed's room on the day of the incident.

Confidential Statement: The victim stood by her allegations in a confidential statement provided to the court.

P.T. Kunhi Mohammed had previously claimed that the allegations were fabricated. He cited his advanced age and health issues as part of his defense, though he reportedly stated earlier that he would apologize if the complainant felt any distress. However, the police rejected these claims and moved forward with the chargesheet, identifying him as the accused based on the evidence.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,680,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7506,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17689,Kochi.,2,Latest News,3,lifestyle,320,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2510,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,955,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1188,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2406,
ltr
item
www.vyganews.com: ലൈംഗിക ഉപദ്രവം: പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു, ചുമത്തിയിരിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍, സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി
ലൈംഗിക ഉപദ്രവം: പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു, ചുമത്തിയിരിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍, സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി
Sexual Assault Case: Chargesheet Filed Against P.T. Kunhi Mohammed
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLpIpGjW-MrPu9FEU5HY1CcrJnh1sLyN964ZqQEVzexhUuVblKfouTDM_c2BNfp4AhyYg5JiEmkC6ZJwAUEKS13KQ0_pztCv6A-DMCVZ0usWFiGzkLM0-ljm65feEZy-pB8V1dtqDr06I1cuQMJkYUokPTxz3oTS9KnIbErBK5PjXpFIiuA9e8pNZDeOA/s320/PT%20Kunju%20muhammed.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLpIpGjW-MrPu9FEU5HY1CcrJnh1sLyN964ZqQEVzexhUuVblKfouTDM_c2BNfp4AhyYg5JiEmkC6ZJwAUEKS13KQ0_pztCv6A-DMCVZ0usWFiGzkLM0-ljm65feEZy-pB8V1dtqDr06I1cuQMJkYUokPTxz3oTS9KnIbErBK5PjXpFIiuA9e8pNZDeOA/s72-c/PT%20Kunju%20muhammed.jpg
www.vyganews.com
https://www.vyganews.com/2026/02/sexual-assault-case-chargesheet-filed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/sexual-assault-case-chargesheet-filed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy