തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളോജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് ക...
തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളോജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. ഗേറ്റ് തള്ളി തുറന്നെത്തിയ പ്രവർത്തകർ വസതിക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. തികച്ചും വ്യത്യസ്‌തമായി അതിരാവിലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അപ്രതീക്ഷിതമായിരുന്നു പ്രതിഷേധം എന്നതിനാൽ രണ്ട് പോലീസുകാർ മാത്രമായിരുന്നു സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. മന്ത്രിയോ ബന്ധുക്കളോ വസതിയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
അതേസമയം, തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപിച്ചു.സതീശൻ്റെ നിർദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും വീണാ ജോർജ് പറഞ്ഞു.
Key Words :Veena George, Protest, Youth Congress


COMMENTS