സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം ...
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. സിലാപത്തർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരിക ജയമാണ് കേരളം സ്വന്തമാക്കിയത്.
എം. മനോജ് (17'), മുഹമ്മദ് അജ്സൽ (45'), സജീഷ് എന്നിവരാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി കേരളം വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.
മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ റെയിൽവേസും പഞ്ചാബും വിജയിച്ച് സെമിയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ കേരളം ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്.
Key Words : Santosh Trophy, Kerala


COMMENTS