തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മിഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു. ജനുവരി 29-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.
- ചെയർമാൻ: മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്.
- അംഗങ്ങൾ: അഡ്വ. എം. രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ(റിട്ട. അഡീഷണൽ സെക്രട്ടറി).
- സെക്രട്ടറി: വി.ആർ. ശോഭ(ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി)
മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളഘടന പരിഷ്കരിക്കുന്നത് സംബന്ധിച്ച ശുപാർശകൾ നൽകുക. കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Salary Revision, Government Employees, Government commission


COMMENTS