ന്യൂഡൽഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ തന്റെ മകൻ അർജുൻ തെൻഡുൽക്കറുടെ വിവാഹം ക്ഷണിക്കുന്നതിനായി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര ...
ന്യൂഡൽഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ തന്റെ മകൻ അർജുൻ തെൻഡുൽക്കറുടെ വിവാഹം ക്ഷണിക്കുന്നതിനായി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സച്ചിനൊപ്പം ഭാര്യ അഞ്ജലി, മകൾ സാറ, മകൻ അർജുൻ, അർജുന്റെ ഭാവി വധു സാനിയ ചന്ദോക്ക് എന്നിവരും പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു.
അർജുൻ തെൻഡുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം 2026 മാർച്ച് 5-ന് മുംബൈയിൽ വെച്ച് നടക്കും. ആഘോഷങ്ങൾ മാർച്ച് 3 മുതൽ ആരംഭിക്കും. പ്രമുഖ വ്യവസായിയായ രവി ഘായിയുടെ കൊച്ചുമകളാണ് സാനിയ. ഇവർ ഒരു സംരംഭക കൂടിയാണ്.
പ്രധാനമന്ത്രിക്ക് പുറമെ, രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയും സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രധാനമന്ത്രിയുടെ അനുഗ്രഹത്തിനും ഉപദേശങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് സച്ചിൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
Key Words : Sachin Tendulkar, Narendra Modi, Arjun Tendulkar


COMMENTS