ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാൻ സാധ്യത. ശബരിമലയിൽ എല്ലാ ...
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാൻ സാധ്യത.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വിഷയം വിശാലമായ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മതസ്വാതന്ത്ര്യം, ആചാരങ്ങൾ എന്നിവയിൽ കോടതിക്ക് എത്രത്തോളം ഇടപെടാമെന്നത് സംബന്ധിച്ച കൂടുതൽ വ്യക്തത ഈ ബെഞ്ച് പരിശോധിക്കും. മുൻപ് നൽകിയ വിധിക്ക് സ്റ്റേ നിലവിലില്ലെങ്കിലും, വിശാല ബെഞ്ചിന്റെ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
Key Words : Sabarimala women's entry, Supreme Court


COMMENTS