Supreme court rejects Govardhan's bail plea
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ജാമ്യാപേക്ഷ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണം ഗോവര്‍ദ്ധനാണ് വാങ്ങിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
അതേസമയം ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് താന്‍ പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയെന്ന് ഗോവര്‍ദ്ധന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
Keywords: Sabarimala gold theft case, Govardhan, Bail plea, Reject, Supreme court


COMMENTS