Sabarimala gold theft case: Sudheesh Kumar gets bail
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന് സ്വാഭാവിക ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രണ്ട് കേസുകളിലും ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം കേസില്‍ എന്‍ വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിജിലന്‍സ് കോടതി വാദം കേള്‍ക്കും.
അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞതിനാല്‍ കട്ടിളപ്പാളി കേസില്‍ ജാമ്യം നല്‍കണമെന്നാണ് പോറ്റി ആവശ്യപ്പെടുന്നത്. അതേസമയം ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
Keywords: Sudheesh Kumar, Sabarimala gold theft case, Bail


COMMENTS