തിരുവനന്തപുരം : ശബരിമല സ്വർണ്ണമോഷണ കേസിൽ എസ്‌ഐടി നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലെന്ന് കേരള സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖർ. ഉയരുന്ന...
തിരുവനന്തപുരം : ശബരിമല സ്വർണ്ണമോഷണ കേസിൽ എസ്‌ഐടി നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലെന്ന് കേരള സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖർ. ഉയരുന്ന ആരോപണങ്ങൾ ശരിയല്ലെന്നും അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഡിജിപി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. "എസ്‌ഐടി മികച്ച ജോലിയാണ് ചെയ്യുന്നത്. അവർ (കേസ്) നന്നായി അന്വേഷിക്കുന്നു. ഹൈക്കോടതി ശരിയായ മേൽനോട്ടം വഹിക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Key Words : Sabarimala Gold Theft, SIT Investigation


COMMENTS