Sabarimala gold theft case: N.Vasu granted bail
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിനും സ്വാഭാവിക ജാമ്യം. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കൊല്ലം വിജിലന്‍സ് കോടതി വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ജാമ്യം. ഇതോടെ സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാന പ്രതികളിലൊരാളായ വാസുവും ജയിലിനു പുറത്തേക്കെത്തുകയാണ്. അതേസമയം കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, കെ എസ് ബൈജു എന്നിവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ കേസില്‍ ഒന്നാം പ്രതി ഉള്‍പ്പടെ അഞ്ചു പ്രതികള്‍ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി.
Keywords: Sabarimala gold theft case, N Vasu, Bail, Court, SIT


COMMENTS