High court rejects Pankaj Bhandari's plea
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. കേസില്‍ തന്നെ പ്രതി ചേര്‍ത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമ വിരുദ്ധമാണെന്നുമാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ടാരിക്ക് ജാമ്യം നല്‍കരുതെന്ന എസ്.ഐ.ടിയുടെ വാദം കോടതി അംഗീകരിക്കുകയും കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയുമായിരുന്നു.
അതേസമയം കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം കഴിഞ്ഞട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസിലെ അഞ്ചോളം പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
Keywords: Sabarimala gold theft case, High court, Pankaj Bhandari, Plea


COMMENTS