ED questioning Murari Babu
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് മുരാരി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
അതേസമയം ശബരിമല കേസുകളില്‍ എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ടു കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ജാമ്യത്തിലിറങ്ങിയ മുരാരി ബാബുവിനടക്കം 12 പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇ.ഡി നോട്ടീസ് അയച്ചിരുന്നു.
Keywords: Sabarimala gold theft case, E.D, Murari Babu


COMMENTS