ED summoned actor Jayaram
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ്.
നേരത്തെ എസ്.ഐ.ടി ജയറാമിന്റെ ചെന്നൈയിലെ വീട്ടീലെത്തി മൊഴിയെടുത്തിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തത തേടിയാണ് ഇ.ഡി ചോദ്യംചെയ്യാനൊരുങ്ങുന്നത്.
അതേസമയം ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ പ്രദര്‍ശിപ്പിക്കുകയും പൂജിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ചുള്ള പരിചയമാണെന്നും തന്റെ കയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമാണ് ജയറാമിന്റെ നിലപാട്.
Keywords: Sabarimala gold theft case, ED, Jayaram, Notice, SIT



COMMENTS