Sabarimala gold theft case: A.Padmakumar got bail
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന് സ്വാഭാവിക ജാമ്യം. കട്ടിളപ്പാളി കേസിലാണ് പദ്മകുമാറിന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം. എന്നാല്‍ ദ്വാരപാക കേസിലും റിമാന്‍ഡിലായതിനാല്‍ പദ്മകുമാറിന് പുറത്തിറങ്ങാനാവില്ല.
നേരത്തെ കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍.വാസു എന്നിവര്‍ സ്വാഭാവിക ജാമ്യം തേടി പുറത്തിറങ്ങിയിരുന്നു. അതേസമയം തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ യാതൊരു തെളിവുകളും ഹാജരാക്കാന്‍ എസ്.ഐ.ടിക്ക് കഴിയാത്തതിനാല്‍ കൊല്ലം വിജിലന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയിരുന്നു.
Keywords: Sabarimala gold theft case, A.Padmakumar, Bail, SIT


COMMENTS