കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം ...
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ബൈജു ഇന്നുതന്നെ ജയിൽ മോചിതനാകും.
കട്ടിളപ്പാളി കേസിൽ കൂടി മുൻപ് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങുന്നത്. ഇടക്കാല കുറ്റപത്രം പോലും പ്രത്യേക അന്വേഷണസംഘം സമർപ്പിക്കാത്തതിനാലാണ് കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസിൽ പ്രതികളായ ആറ് പേർ മുൻപ് തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Key Words : Sabarimala Gold Robbery, Thiruvabharanam Commissioner KS Baiju, Bail


COMMENTS