തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 90 ദിവസം കഴിഞ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകാതെ പ്രതികൾ ഒന്നൊന്നായി പുറത്തിറങ്ങുകയാണ്. അടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയായിരിക്കും ജയിലിൽ നിന്നും ഇറങ്ങുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രാഥമിക കുറ്റപത്രം പോലും നൽകാതെ എസ്‌ഐടി അന്വേഷണം നിലച്ച അവസ്ഥയാണ്. ജാമ്യം കിട്ടിയവർ പുറത്തിറങ്ങിയാൽ പിന്നെ തെളിവുകളും ഒന്നും ഉണ്ടാകില്ലല്ലോയെന്നും സതീശൻ പറഞ്ഞു. അറസ്റ്റിലായ സിപിഐഎം നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി പോലും എടുത്തില്ലന്നും സിപിഐഎമ്മിന് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നും പ്രതികളായവർക്കെതിരെ നടപടി എടുക്കാത്തത് ഭയം കൊണ്ടാണെന്നും സതീശൻ ആരോപിച്ചു. ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമർശച്ചതെന്ന് ചോദിച്ച സതീശൻ, കോടതി വിമർശിച്ചത് പ്രത്യേക അന്വേഷണ സംഘത്തെയാണെന്നും വാജി വാഹനം കൈമാറിയത് ശരിയാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Key Words : Sabarimala gold robbery, SIT Investigation ,Unnikrishnan Potty , VD Satheesan

COMMENTS