E.D to question Murari Babu again
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. 2019 - 25 കാലളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസില്‍ വച്ച് ഇയാളെ ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ ശബരിമലയിലെ ക്രമക്കേടുകളില്‍ നിന്നും ഇയാള്‍ സ്വത്ത് സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇ.ഡി. അതേസമയം എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരുന്നു.
Keywords: Sabarimala gold theft case, E.D, Again, Question


COMMENTS