ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഭരണ - പ്രതിപക്ഷ ബഹളം. കരസേന മുൻ മേധാവി എം എം നരവനയുടെ പരാമർശം രാഹുൽ ഗാന്ധി വായിച്ചതാണ് ഭ...
ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഭരണ - പ്രതിപക്ഷ ബഹളം. കരസേന മുൻ മേധാവി എം എം നരവനയുടെ പരാമർശം രാഹുൽ ഗാന്ധി വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇന്ത്യൻ ഭൂമി ചൈനയ്ക്ക് വിട്ടു കൊടുത്തു എന്നത് ഉൾപ്പെടെ ഓർമകുറിപ്പിൽ കേന്ദ്രത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടെന്ന 'കാരവൻ' മാഗസിനിലെ ലേഖനമാണ് രാഹുൽ ഗാന്ധി ഉദ്ധരിച്ചത്.
ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പുറത്തുവരാത്ത ഓർമക്കുറിപ്പിലെ ഭാഗങ്ങൾ വായിക്കാൻ അനുവദിക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടതോടെ ആണ് ബഹളം ഉണ്ടായത്.
Key Words :Rahul Gandhi, Lok Sabha


COMMENTS