കോഴിക്കോട് : പ്രശസ്ത ഹെമറ്റോളജിസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹെമറ്റോളജി വിഭാഗം സ്ഥാപകനുമായ ഡോ. കെ.എ. സലിം (86) തിരുവനന്തപുരത്ത് അന്ത...
കോഴിക്കോട് : പ്രശസ്ത ഹെമറ്റോളജിസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹെമറ്റോളജി വിഭാഗം സ്ഥാപകനുമായ ഡോ. കെ.എ. സലിം (86) തിരുവനന്തപുരത്ത് അന്തരിച്ചു. രക്തസംബന്ധമായ രോഗങ്ങളുടെ ചികിത്സയിലും പഠനത്തിലും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി വിഭാഗത്തിന് തുടക്കം കുറിച്ചു. സൗദി അറേബ്യയിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായും ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ (NHS) കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും 1966-ൽ എം.ഡിയും പൂർത്തിയാക്കി. തുടർന്ന് ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (1978), ലണ്ടൻ റോയൽ കോളേജ് ഓഫ് പത്തോളജിസ്റ്റ് (1982) എന്നിവിടങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദങ്ങൾ നേടി.
ഭാര്യ പരേതയായ പാത്തുമ്മാൾ. മക്കൾ: ഡോ. ഷഫീഖ് (യുകെ), റഫീഖ് (സൗദി അറേബ്യ), ഡോ. ആഷിഖ്, ഡോ. സജിക് (യുകെ). സംസ്കാരം വ്യാഴാഴ്ച തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിൽ നടക്കും.
Key Words : Hematologist Dr. K.A. Salim, Passed Away


COMMENTS