കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിശദമാ...
കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ.
ഇക്കാര്യത്തിൽ മികച്ച ടീമിനെക്കൊണ്ട് അന്വേഷണം നടത്താനും 30 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് സമർപ്പിക്കാനും സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷിക്കുന്ന കേസുകളിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ടെ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
Key Words : Flagpole Sabarimala, Devaswom Vigilance, High Court


COMMENTS