ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം...
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി "രാജ്യം വിറ്റു" എന്നായിരുന്നു രാഹുൽ ആരോപിച്ചത്.
മാസങ്ങളായി മുടങ്ങിക്കിടന്ന വ്യാപാര കരാർ പെട്ടെന്ന് ഒപ്പിട്ടത് പ്രധാനമന്ത്രിക്ക് മേലുള്ള കടുത്ത സമ്മർദ്ദം മൂലമാണെന്ന് രാഹുൽ ആരോപിച്ചു. ഈ കരാറിലൂടെ ഇന്ത്യൻ കർഷകരുടെ അധ്വാനവും വിയർപ്പും മോദി വിറ്റഴിച്ചുവെന്നും, പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗൗതം അദാനിക്കെതിരെയുള്ള യുഎസ് കേസുകളും എപ്‌സ്റ്റീൻ ഫയലുകളുമാണ് പ്രധാനമന്ത്രിക്കെതിരെയുള്ള സമ്മർദ്ദ തന്ത്രങ്ങളായി രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടിയത്. തനിക്ക് പാർലമെന്റിൽ സംസാരിക്കാൻ അനുവാദം നൽകുന്നില്ലെന്നും, ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷ നേതാവിനെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരാറിലെ വിവരങ്ങൾ പൂർണ്ണമായും പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വിഷയത്തെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധമാണ് നടന്നത്.
Key Words : Rahul Gandhi , India-US trade deal, Modi


COMMENTS