തിരുവനന്തപുരം : നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസ് പാർട്ടിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നതിന്റെ ഭാഗമായി നാളെ ...
തിരുവനന്തപുരം : നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസ് പാർട്ടിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നതിന്റെ ഭാഗമായി നാളെ \ കോൺഗ്രസ് വേദിയിലെത്തും.
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ കെ.പി.സി.സി. 'സംസ്‌കാര സാഹിതി' സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനോടകം തന്നെ ഇരുവരും തമ്മിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായും സൂചനയുണ്ട് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മുന്നറിയിപ്പില്ലാതെ നീക്കിയതിൽ അദ്ദേഹം സർക്കാരിനോടും സി.പി.എമ്മിനോടും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ചതാണ് തന്നെ പുറത്താക്കാൻ കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പഴയകാലത്തെ കെ.എസ്.യു. ബന്ധവും അദ്ദേഹം ഈയിടെ സ്മരിച്ചിരുന്നു.
അദ്ദേഹത്തെ അനുനയിപ്പിക്കാൻ സി.പി.എം. നേതാക്കൾ ശ്രമിച്ചെങ്കിലും ചർച്ചകൾ വിജയിച്ചില്ലെന്നും വിവരങ്ങളുണ്ട്.
Key Words : Premkumar , Congress , UDF


COMMENTS