തിരുവനന്തപുരം : നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. ഇത് സംബന്ധിച്ച് ക...
തിരുവനന്തപുരം : നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് ആലോചന അവസാന ഘട്ടത്തിൽ ആണ്. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർനടപടികളുണ്ടാകും.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിൻ്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന. സർക്കാരിൽ നിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദ സംഭാഷണമാണു നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
Key Words : Premkumar, Kazhakoottam, Assembly elections, UDF


COMMENTS