Pocso case against R.Sreelekha
തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായ ആര്‍.ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരടക്കം വെളിപ്പെടുത്തിയതിനാണ് കേസ്.
പ്രായപൂര്‍ത്തിയാകാത്തവരുടെ പേരും മറ്റ് വിവരങ്ങളുമടക്കം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മ്യൂസിയം പൊലീസ് ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്.
പൗരാവകാശ പ്രവര്‍ത്തകന്‍ ആര്‍.ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസ്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതമാരുടെ പേരും മറ്റ് വിവരങ്ങളുമടക്കം വെളിപ്പെടുത്തി അവഹേളിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു.
Keywords: R.Sreelekha, Pocso case, Police, Councillor


COMMENTS