Philip Mampad arrested in rape case
മലപ്പുറം: മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡന കേസില്‍ അറസ്റ്റില്‍. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് മുന്‍ പൊലീസുകാരനായിരുന്ന ഫിലിപ്പ് മമ്പാടിനെ അറസ്റ്റ് ചെയ്തത്. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പോക്‌സോ കേസടക്കം ചുമത്തിയിട്ടുണ്ട്.
കാഞ്ഞാങ്ങാടുള്ള ഹോട്ടലില്‍ വച്ച് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോള്‍ പീഡിപ്പിച്ചുയെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കളാണ് പരാതിക്കാര്‍. ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. ഫിലിപ്പ് മമ്പാട് പെരിന്തല്‍മണ്ണ എസ്.ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷന്‍ ക്ലാസ് എടുക്കുന്നതിനു വേണ്ടിയാണ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചത്.
Keywords: Philip Mampad, Arrest, Rape case, Motivational speaker, Police


COMMENTS