Petition against film on Venjaramood mass murder
കൊച്ചി:വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയുള്ള സിനിമ `കാലം പറഞ്ഞ കഥ' തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹിമാണ് സിനിമ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ സിനിമ റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നതിനാല്‍ തടയണമെന്നാണ് ആവശ്യം.
പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണന്‍ കുട്ടി കഥയും നിര്‍മ്മാണവും നടത്തുന്ന ചിത്രത്തിന്റെ റിലീസ് ഈ മാസം ആറിനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം സിനിമ റിലീസായാല്‍ അത് മാധ്യമ വിചാരണയ്ക്കിടയാകുമെന്നും അത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
അഫാന്‍ തന്റെ അടുത്ത ബന്ധുക്കളായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസാണിത്. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും.
Keywords: Film, Venjaramood mass murder, High court, Release

COMMENTS