കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകുന്നതിനെതിരെ ഹർജി. പുരസ്കാരം നൽകുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം...
കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകുന്നതിനെതിരെ ഹർജി. പുരസ്കാരം നൽകുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. പത്മഭൂഷൻ പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണെന്നും വെള്ളാപ്പള്ളിയ്ക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യ പ്രേരണ കേസിലും അഴിമതി കേസുകളിലും പ്രതിയാണെന്നാണ് ഹർജിക്കാർ പറയുന്നത്. ക്രിമിനൽ കേസുള്ള ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് തെറ്റാണ്. ഇക്കാര്യം പരിശോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നത്.
ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹർജിക്കാർ. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ് കോടതി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Key Words : Petition, Padma Bhushan, Vellappally Natesan


COMMENTS