Pakistan Officially U-turns; Will Play Against India in T20 World Cup
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാകിസ്താന്‍ ഔദ്യോഗികമായി പിന്മാറി. തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ, ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരായ മത്സരത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തങ്ങളുടെ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി. ഇതോടെ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മത്സരം നടക്കും.
ഏകദേശം 4,000 കോടി രൂപയിലധികം മൂല്യം കണക്കാക്കപ്പെടുന്ന, ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ ക്രിക്കറ്റ് മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) എന്നിവര്‍ ലാഹോറില്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഈ തീരുമാനം.
പാകിസ്താന്‍ സര്‍ക്കാരിന്റെ പ്രസ്താവന
'ബഹുതല ചര്‍ച്ചകളിലെ ഫലങ്ങള്‍ പരിഗണിച്ചും സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചും, 2026 ഫെബ്രുവരി 15-ന് ഐസിസി പുരുഷ ടി20 ലോകകപ്പിലെ നിശ്ചയിച്ച മത്സരത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീമിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നു,' എന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റ് സംരക്ഷിക്കുന്നതിനും കായികരംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിന്റെ ഇടപെടല്‍
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് അമിനുല്‍ ഇസ്ലാം പാകിസ്താനോട് മത്സരത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതോടെയാണ് ബഹിഷ്‌കരണത്തില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പായത്. ക്രിക്കറ്റിന്റെ നന്മയ്ക്കായി പാകിസ്താന്‍ കളിക്കണം എന്ന അമിനുല്‍ ഇസ്ലാമിന്റെ കത്ത്, സ്വന്തം നാട്ടിലെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാകിസ്താന് ലഭിച്ച ഒരു മുഖം രക്ഷിക്കല്‍ തന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ വിളിച്ച് വിഷയം സൗഹാര്‍ദ്ദപരമായി പരിഹരിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ഐസിസിയുടെ നിലപാട്
ബഹിഷ്‌കരണ നാടകങ്ങള്‍ക്കൊടുവില്‍ ഐസിസി എടുത്ത പ്രധാന തീരുമാനങ്ങള്‍ ഇവയാണ്:
ബംഗ്ലാദേശിന് പിഴയില്ല: ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമോ കായികമോ ആയ പിഴകള്‍ ചുമത്തില്ല. നിലവില്‍ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാവി വാഗ്ദാനങ്ങള്‍: 2028-നും 2031-നും ഇടയിലുള്ള ഒരു ആഗോള ടൂര്‍ണമെന്റിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നല്‍കാന്‍ ഐസിസി സമ്മതിച്ചു.
പിസിബിയുടെ ആവശ്യങ്ങള്‍: ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പര പുനരാരംഭിക്കണമെന്ന പാകിസ്താന്റെ ആവശ്യം ഐസിസി തള്ളി. ഇന്ത്യ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി മുക്കോണ പരമ്പരകള്‍ കളിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍ നിന്ന് മാറ്റാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും ഐസിസി അത് നിരസിച്ചു. ഇതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
Summary: Pakistan has officially withdrawn its decision to boycott India in the T20 World Cup. In a notification issued late Monday night, the Pakistan government granted permission for its cricket team to participate in the match against India on February 15. Consequently, the match will proceed as originally scheduled.
This ends days of uncertainty surrounding the world's most expensive cricket match, valued at over Rs 4,000 crore. The decision followed discussions held in Lahore between the Pakistan Cricket Board (PCB), the Bangladesh Cricket Board (BCB), and the International Cricket Council (ICC).
Statement from the Pakistan Government
"Taking into account the outcomes of multilateral discussions and respecting the requests of friendly nations, the government directs the Pakistan National Cricket Team to participate in the scheduled match of the 2026 ICC Men's T20 World Cup on February 15," the official statement read. The government added that the decision was made to protect the spirit of cricket and ensure the sustainability of the sport.
Intervention by Bangladesh
Pakistan's withdrawal from the boycott was solidified after Bangladesh Cricket Board chief Aminul Islam requested them to participate. Aminul Islam's letter, urging Pakistan to play for the "good of cricket," is being viewed as a face-saving tactic for Pakistan to avoid domestic criticism for changing its stance.
Sri Lankan President Anura Kumara Dissanayake also called Pakistan Prime Minister Shehbaz Sharif, requesting a friendly resolution to the issue.
The ICC's Stance
Following the boycott drama, the ICC made several key decisions:
No Penalty for Bangladesh: No financial or sporting penalties will be imposed on the Bangladesh Cricket Board for refusing to play in India. Currently, Scotland has replaced Bangladesh in the tournament.
Future Promises: The ICC has agreed to grant Bangladesh the hosting rights for a global tournament between 2028 and 2031.
PCB's Demands: The ICC rejected Pakistan's demand to resume bilateral series with India. It is noteworthy that India has not played tri-series tournaments for over a decade.
Background
The dispute began when the BCCI suggested removing Kolkata Knight Riders pacer Mustafizur Rahman from the team, citing concerns over violence against minorities in Bangladesh. In protest, Bangladesh demanded that their matches be held outside India, which the ICC refused. Following this, Pakistan threatened to boycott the match against India in solidarity with Bangladesh.


COMMENTS