ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിക്കുകയും കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്ത് പാ...
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിക്കുകയും കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂൾ, കാണ്ഡഹാർ, പക്തിയ പ്രവിശ്യ എന്നിവിടങ്ങളിലെ താലിബാൻ്റെ പ്രതിരോധ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് അഫ്ഗാൻ താലിബാൻ ഗവൺമെൻ്റിനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചത്. തങ്ങളുടെ ക്ഷമ നശിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതിർത്തി മേഖലകളിൽ അഫ്ഗാൻ സേന നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന പേരിലാണ് പാകിസ്ഥാൻ ഈ സൈനിക നീക്കം നടത്തുന്നത്. ഈ ആക്രമണങ്ങളിൽ 130-ലധികം താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെടുന്നു. ഇതിനു പകരമായി പാകിസ്ഥാൻ്റെ അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാനും അവകാശപ്പെട്ടു.
മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന അതിർത്തി തർക്കങ്ങളും നയതന്ത്ര പ്രശ്നങ്ങളുമാണ് ഇപ്പോൾ പൂർണ്ണമായ യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്നത്.
Key Words : Pakistan, Open War, Afghanistan, Airstrikes


COMMENTS