Opposition leader about Ayyappa Samgamam corruption
മലപ്പുറം: ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്നത് വന്‍ കൊള്ളയെന്നും ഇതിനു പിന്നില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തുല്യപങ്കെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഇതേക്കുറിച്ച് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ നല്‍കിയ കണക്കല്ല ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു.
അയ്യപ്പസംഗമത്തിന്റെ ഹോര്‍ഡിങ്ങുകളില്‍ അയ്യപ്പനെക്കാള്‍ മൂന്നിരട്ടി വലിപ്പത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതടക്കം പരിപാടിയുടെ മുഴുവന്‍ ക്രെഡിറ്റും എടുക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ കൈകഴുകി മാറുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
അയ്യപ്പന്റെ പേരില്‍ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Ayyappa Samgamam, Corruption, Government


COMMENTS