കോട്ടയം: നിഷ ജോസ് കെ മാണി പാലായിൽ നിയമസഭയിലേക്ക് മത്സരിക്കില്ലന്നുറപ്പിച്ച് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി. ചോദ്യങ്ങൾക്ക് മറുപടി പറഞ...
കോട്ടയം: നിഷ ജോസ് കെ മാണി പാലായിൽ നിയമസഭയിലേക്ക് മത്സരിക്കില്ലന്നുറപ്പിച്ച് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും, നിക്ഷേധിച്ചും മടുത്തുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ , നിയമസഭ തിരഞ്ഞെടുപ്പുകളിലും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നു എന്ന് പ്രചാരണങ്ങൾ വന്നു. ഇതെന്തോ രോഗത്തിന്റെ ഭാഗമാണ് എന്ന് പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങൾ നിഷേധിച്ച് നിഷേധിച്ച് മടുത്തു എന്നും ഇനി നിഷേധിക്കാൻ ആരോഗ്യമില്ലന്നും ജോസ് കെ.മാണി പറഞ്ഞു.
അതേസമയം, തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള വാർത്തകൾ ജോസ് കെ. മാണി നിഷേധിച്ചിട്ടുണ്ട്. ആര് മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത് നിഷയുടെ സ്ഥാനാർത്ഥിത്വത്തിന് തടയിടാനാണോ എന്ന തരത്തിലും രാഷ്ട്രീയ ചർച്ചകൾ നടക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി തോറ്റ സാഹചര്യത്തിലാണ് ഇത്തവണ അവിടെ നിഷ മത്സരിക്കുമോ എന്ന ചോദ്യം ഉയർന്നത്.
Key Words : Nisha Jose K Mani, Assembly Election, Jose K Mani


COMMENTS