കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപിച്ച സംഭവം പ്രാദേശികമായ വിഷയം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണം...
കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപിച്ച സംഭവം പ്രാദേശികമായ വിഷയം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് ഓരോ ദിവസവും മറുപടി നൽകാൻ കഴിയില്ലെന്നും അതൊരു പ്രാദേശിക വിഷയമാണെന്നും അത് അവിടെ പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നിങ്ങൾ കുഞ്ഞികൃഷ്ണ, കുഞ്ഞികൃഷ്ണ എന്ന് ജപിച്ചോളൂ. തങ്ങൾക്ക് ഒരു ഉത്കണ്ഠയും ഇല്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Key Words : V Kunjikrishnan, MV Govindan


COMMENTS