കൊല്ലം: കൊല്ലം മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ എം. മുകേഷ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് എവിടെയും ...
കൊല്ലം: കൊല്ലം മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ എം. മുകേഷ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് എവിടെയും പ്രകടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിലോ രാഷ്ട്രീയത്തിലോ താൻ ഒരിക്കലും അവസരങ്ങൾ ചോദിച്ചു പോയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുകേഷിന് പകരം സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹനെ കൊല്ലം മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാർശ ചെയ്തിരിക്കുന്നത്. പാർട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും, ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ അദ്ദേഹം വിജയിക്കാനായി താൻ പൂർണ്ണമായും പ്രവർത്തിക്കുമെന്നും മുകേഷ് അറിയിച്ചു.
താൻ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും, ഇറങ്ങിപ്പോകുമ്പോൾ ആ സംതൃപ്തി തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കൊല്ലം ജില്ലയിലെ മറ്റ് സിറ്റിങ് എംഎൽഎമാരായ കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), എം. നൗഷാദ് (ഇരവിപുരം), സുജിത്ത് വിജയൻപിള്ള (ചവറ) എന്നിവരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്.
Key Words: Mukesh MLA, Kollam, Elections


COMMENTS