സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രൺവീർ സിങ് ചിത്രം ധുരന്ദറും, യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്സികും. രണ്ട് സിനിമകളും മാർച്ച് ...
സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രൺവീർ സിങ് ചിത്രം ധുരന്ദറും, യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്സികും. രണ്ട് സിനിമകളും മാർച്ച് 19 നാണ് പുറത്തിറങ്ങുന്നത്.
ഇരു സിനിമകൾക്ക് മേലും വലിയ പ്രതീക്ഷകളാണ് ഉള്ളത്. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങാനിരിക്കുന്നതിനാൽ ഇതേ ഡേറ്റിൽ പുറത്തിറങ്ങുന്ന മറ്റു സിനിമകൾ എല്ലാം ഇപ്പോൾ റിലീസ് തീയതി മാറ്റിവെക്കുന്ന കാഴ്ചയാണുണ്ടാകുന്നത്.
എവരു, ഗൂഢാചാരി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദിവി ശേഷ്. ഡെക്കോയിറ്റ്: എ ലവ് സ്റ്റോറി എന്ന സിനിമയാണ് അദിവി ശേഷിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മാർച്ച് 19 നായിരുന്നു ഈ ചിത്രം പുറത്തിറങ്ങാനിരുന്നത്.
മൃണാൾ താക്കൂർ നായികയായി എത്തുന്ന സിനിമ തെലുങ്കിലും ഹിന്ദിയിലുമാണ് പുറത്തിറങ്ങാനിരുന്നത്. ഇപ്പോഴിതാ ചിത്രം പറഞ്ഞ ഡേറ്റിൽ എത്തില്ല എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. ധുരന്ദർ, ടോക്സിക് ക്ലാഷ് കാരണമാണ് ചിത്രം മാറ്റിവെക്കുന്നത് എന്നാണ് ഇൻഡസ്ട്രി റിപ്പോർട്ട്.
Key Words : Mrinal Thakur, Big-Budget Film, Decoy: A Love Story, Durandar, Toxic


COMMENTS