മോസ്‌കോയിലേക്ക് യുക്രെയിന്‍ ഡോണുകള്‍, നഗരത്തിലെ നാലു വിമാനത്താവളങ്ങളും അടച്ചു

Moscow Airports Shut Down: Ukraine’s Drone Attack Targets Russian Cities


മോസ്‌കോ : മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി യുക്രെയിന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ പരമ്പരയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ഞായറാഴ്ച മോസ്‌കോയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചുപൂട്ടിയതായി റഷ്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ആര്‍ടി റിപ്പോര്‍ട്ട് ചെയ്തു.

ഷെറമെറ്റിയേവോ, ഡൊമോഡെഡോവോ, വ്‌നുക്കോവോ, ഷുകോവ്‌സ്‌കി എന്നീ നാല് പ്രധാന വിമാനത്താവളങ്ങളെയും നിയന്ത്രണം ബാധിച്ചു. മോസ്‌കോ ലക്ഷ്യമാക്കി വന്ന 11 ഉക്രേനിയന്‍ ഡ്രോണുകള്‍ ഒരു മണിക്കൂറിനുള്ളില്‍ റഷ്യന്‍ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടു. ഇതിനെത്തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

സുരക്ഷാ ഭീഷണി നിലനിന്ന സമയത്ത് മോസ്‌കോയിലേക്ക് വരേണ്ടിയിരുന്ന മുപ്പതോളം വിമാനങ്ങള്‍ മറ്റ് നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും നിസ്‌നി നോവ്‌ഗൊറോഡ്  വിമാനത്താവളത്തിലാണ് ഇറക്കിയത്. ദീര്‍ഘദൂര വിമാനങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു തിരിച്ചുവിട്ടു.

ജനീവയില്‍ നടന്നു വരുന്ന സമാധാന ചര്‍ച്ചകളില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

സുരക്ഷാ കാരണങ്ങളാല്‍ നഗരത്തിലെ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും റഷ്യന്‍ ഏവിയേഷന്‍ റെഗുലേറ്ററായ റൊസാവിയറ്റ്‌സിയ അറിയിച്ചു. മോസ്‌കോ ലക്ഷ്യമാക്കി വന്ന കുറഞ്ഞത് ഏഴ് ഡ്രോണുകളെങ്കിലും വെടിവച്ചിട്ടതായി മേയര്‍ സെര്‍ജി സോബിയാനിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റഷ്യയിലെ ഇസ്‌കന്ദര്‍, ടോപോള്‍-എം മിസൈലുകള്‍ നിര്‍മ്മിക്കുന്ന വോട്ട്കിന്‍സ്‌കിലെ പ്ലാന്റിന് നേരെ തദ്ദേശീയമായി നിര്‍മ്മിച്ച 'ഫ്‌ലമിംഗോ' ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം യുക്രെയ്ന്‍ ആക്രമണം നടത്തിയിരുന്നു.

24 മണിക്കൂറിനുള്ളില്‍ യുക്രെയ്‌നിന്റെ സൈനിക-ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെ റഷ്യ വന്‍തോതിലുള്ള ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിന്റെ 326 ഡ്രോണുകളും 7 ഹിമാഴ്‌സ് റോക്കറ്റുകളും വടിവെച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച പകല്‍ മാത്രം ബ്രയാന്‍സ്‌ക്, ബെല്‍ഗൊറോഡ്, കലുഗ, കുര്‍സ്‌ക് മേഖലകളിലായി 73 യുക്രേനിയന്‍ ഡ്രോണുകള്‍ നശിപ്പിക്കപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും (52 എണ്ണം) ബ്രയാന്‍സ്‌ക് മേഖലയിലാണ് വടിവെച്ചിട്ടത്.

യുക്രെയ്‌നിന്റെ ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളും വിദേശ കൂലിപ്പടയാളികള്‍ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളും തകര്‍ത്തതായും റഷ്യന്‍ സൈന്യം അവകാശപ്പെടുന്നു. റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് ഇഷെവ്‌സ്‌ക് (ക്വവല്‌സെ) മേഖലയിലെ വിമാനത്താവളങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഇരുരാജ്യങ്ങളും പരസ്പരം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മോസ്‌കോ ഉള്‍പ്പെടെയുള്ള റഷ്യന്‍ നഗരങ്ങളില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവാകുന്നുവെന്ന് റഷ്യ പറയുന്നു.

Summary:All airports in Moscow were shut down on Sunday as a precautionary measure following a drone attack targeting the city, according to Russian state broadcaster RT.

Russia’s aviation regulator, Rosaviatsia, stated that restrictions were imposed on the city's airports for security reasons and that air defense systems were operational. Interfax, citing Mayor Sergei Sobyanin, reported that at least seven drones heading toward Moscow were shot down. No casualties or damages have been reported.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,626,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7388,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17189,Kochi.,2,Latest News,3,lifestyle,311,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2465,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,357,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,840,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1162,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2122,
ltr
item
www.vyganews.com: മോസ്‌കോയിലേക്ക് യുക്രെയിന്‍ ഡോണുകള്‍, നഗരത്തിലെ നാലു വിമാനത്താവളങ്ങളും അടച്ചു
മോസ്‌കോയിലേക്ക് യുക്രെയിന്‍ ഡോണുകള്‍, നഗരത്തിലെ നാലു വിമാനത്താവളങ്ങളും അടച്ചു
Moscow Airports Shut Down: Ukraine’s Drone Attack Targets Russian Cities
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT0VgHInokyNR8K4fgoxfusoQOLbNUVZMbIW4FBku4K1I7agRamZTvkI1Nl76T2q8greRjX1oJMOztaT24mVACp2XdKmfS35_Nqr5ckZYI4Hq0LlZ27xbFvN5v4ueARK6ZFKYd3qxB2hwTRe9s4jS9WiiIkT6tZ6oXiC2kGk4AknixAROvU1cKOSAi43Q/s320/Moscow.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT0VgHInokyNR8K4fgoxfusoQOLbNUVZMbIW4FBku4K1I7agRamZTvkI1Nl76T2q8greRjX1oJMOztaT24mVACp2XdKmfS35_Nqr5ckZYI4Hq0LlZ27xbFvN5v4ueARK6ZFKYd3qxB2hwTRe9s4jS9WiiIkT6tZ6oXiC2kGk4AknixAROvU1cKOSAi43Q/s72-c/Moscow.jpg
www.vyganews.com
https://www.vyganews.com/2026/02/moscow-airports-shut-down-ukraines.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/moscow-airports-shut-down-ukraines.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy