ന്യൂഡൽഹി: ബംഗ്ലാദേശിലെ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക...
ന്യൂഡൽഹി: ബംഗ്ലാദേശിലെ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സന്ദർശനവും ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റും കാരണമാണ് അദ്ദേഹം ഈ യാത്ര ഒഴിവാക്കിയതെന്നാണ് വിവരം.
പ്രധാനമന്ത്രിക്ക് പകരം ലോക്സഭാ സ്പീക്കർ ഓം ബിർളയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുക. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഫെബ്രുവരി 17-ന് ഉച്ചകഴിഞ്ഞ് 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ബംഗ്ലാദേശ് പാർലമെന്റിന്റെ (ജാതീയ സംസദ് ഭവൻ) സൗത്ത് പ്ലാസയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ചെയർമാൻ താരിഖ് റഹ്മാനാണ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇന്ത്യയെ കൂടാതെ ചൈന, പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണയ്, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ ചൈന, പാകിസ്ഥാൻ, 13 രാജ്യങ്ങളിലെ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നാളെ മുംബൈയിൽ വെച്ച് പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും തുടർന്ന് ഇരുവരും ചേർന്ന് ഡൽഹിയിൽ നടക്കുന്ന AI സമ്മിറ്റിൽ പങ്കെടുക്കുകയും ചെയ്യും.
Key Words : PM Modi, Tariq Rahman's Inauguration, French President


COMMENTS