തിരുവനന്തപുരം : സർക്കാർ ബ്രാണ്ടിയുടെ ’മലബാർ മിസ്റ്ററി’ എന്ന പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി. പാലക്കാട് നടക്കുന്ന മലബാർ ഡിസ്റ്റല്ലറീസ് ...
തിരുവനന്തപുരം : സർക്കാർ ബ്രാണ്ടിയുടെ ’മലബാർ മിസ്റ്ററി’ എന്ന പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി. പാലക്കാട് നടക്കുന്ന മലബാർ ഡിസ്റ്റല്ലറീസ് നിർമ്മാണോത്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. 21നാണ് ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നത്.
മിന്നൽ മാജിക് ഒരു മാസത്തിനുള്ളിൽ വിപണിയിൽ എത്തിക്കാനാണ് നീക്കം. 13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു.
Key Words : 'Malabar Mystery, Minnal Magic, Brandy


COMMENTS