മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്താൻ പ്രവിശ്യയിലുള്ള ഉഫ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന കത്തി ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥ...
മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്താൻ പ്രവിശ്യയിലുള്ള ഉഫ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന കത്തി ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്.
വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ സ്പോർട്സ് ഹാളിൽ അതിക്രമിച്ചു കയറിയ 15 വയസ്സുകാരനാണ് വിദ്യാർത്ഥികളെ കുത്തിയത്. ആക്രമണത്തിൽ ആകെ ആറുപേർക്ക് പരിക്കേറ്റു.
നിരോധിത നവനാസി (Neo-Nazi) സംഘടനയിൽപ്പെട്ടയാളാണ് അക്രമി എന്ന് കരുതപ്പെടുന്നു. ഇയാൾ നാസി മുദ്രാവാക്യങ്ങൾ മുഴക്കിയതായും ഇരകളുടെ രക്തം കൊണ്ട് ചുവരിൽ സ്വസ്തിക ചിഹ്നം വരച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അക്രമി സ്വയം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും ബാക്കി മൂന്നുപേർ അപകടനില തരണം ചെയ്തതായും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മോസ്കോയിലെ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. കസാനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാൻ ഉഫയിലേക്ക് തിരിച്ചിട്ടുണ്ട്.
Key Words : Knife Attack , Russian Medical University, Indian Students Injured


COMMENTS